ഓര്‍മയിലെ ഒരു വഞ്ചിക്കഥ

images

ഒരുപാട് കാലങ്ങള്‍ക്കുശേഷം വെള്ളം നിറഞ്ഞുകവിഞ്ഞു കിടക്കുന്ന പാടവരമ്പിലൂടെ കൂട്ടുകാരനുമായി നടക്കുകയായിരുന്നു ഞാന്‍. ……………………….

ചെറുപ്പത്തിന്റെ ആവേശത്തില്‍ ഒരുപാട് കുസൃതികള്‍ ഒപ്പിചിട്ടുന്ടെങ്കിലും ഓര്‍മയില്‍ ആദ്യം വന്നത് ഞാനും എന്റെ ഒരു കസിനുമായിട്ട വഞ്ചി തുഴഞ്ഞതാണ്. അതിന്റെ പേരില്‍ ഒരുപാട് അടികിട്ടിയത്‌ കൊണ്ട് തന്നെയാകണം അത് ആദ്യം ഓര്‍മയില്‍ തെളിഞ്ഞത്.

നിറഞ്ഞുകവിഞ്ഞ പാടത്തിലൂടെ വഞ്ചികള്‍ ഒരുപാട് പോകുന്നത് കണ്ടിട്ടുന്കിലും ഒരുതവണയെങ്കിലും വഞ്ചിയില്‍  കേറാന്‍ വലിയ ആഗ്രമായിരുന്നു. അതും മനസ്സിലിട്ടു അങ്ങിനെ നടക്കുമ്പോഴാണ് കൂട്ടുകാരന്‍റെ വീട്ടില്‍ വഞ്ചി കൊണ്ടുവന്നിട്ടുണ്ടെന്നു കേട്ടത്. കേട്ട പാതി കേള്‍ക്കാത്ത പാതി അങ്ങോട്ട്‌ ഓടാന്‍ തുടങ്ങിയപ്പോഴാണ്  ഉമ്മ  പുറകീന്ന് വിളിച്ചു പറഞ്ഞത് മഴകൊണ്ട്‌ നനഞ്ഞുകൊണ്ട് ഇങ്ങോട്ട് വരണ്ട എന്ന്.

ശെരി ഉമ്മ എന്നും വിളിച്ചു പറഞ്ഞു അങ്ങോട്ട്‌ ഒരു ഓട്ടമായിരുന്നു. അവിടെതിയപ്പോ വഞ്ചി തുഴയാനറിയുന്ന ചെങ്ങായിയാണെങ്കി കടയില്‍ പോയതായിരുന്നു. പിന്നീട് അങ്ങേരു വരുന്നത് വരെ കാത്തിരിപ്പായിരുന്നു. ഒടുവില്‍ അങ്ങേരു എത്തിയപ്പോ വളരെ വിനയതൂട് കൂടി കാര്യം അവതരിപ്പിച്ചു. ശെരി എന്നും പറഞ്ഞു എന്നെയും കൂട്ടുകാരനെയും കസിനെയും  കൂട്ടി വഞ്ചി പാടത്ത് ഇറക്കി. കുറച്ചു നേരം കറങ്ങിയ ശേഷം തിരിച്ചു കൊണ്ടാക്കി. ആ ഒരു ആവേശത്തില്‍ അങ്ങേരു പോയശേഷം ഞാനും എന്‍റെ കസിനും കൂടി വഞ്ചി തുഴയാന്‍ തീരുമാനിച്ചു.

പിന്നെ വഞ്ചിയില്‍ കേറി തുഴഞ്ഞു കുറച്ചു ദൂരം മുന്നോട്ടു പോയി. പിന്നെ എന്തോ പേടി തോന്നി തിരിച്ചു പോരാന്‍ നോക്കുമ്പോ രണ്ടു പേര്‍ക്കും വഞ്ചി തിരിക്കാന്‍ അറിയില്ല. രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടുമങ്ങിനെ തുഴയാന്‍ തുടങ്ങി. ചെരുതായതൂണ്ട് “equal and opposite forces make torque”  എന്ന തിയറം ഒന്നും ഞാങ്ങക്കരിയില്ലല്ലോ… വഞ്ചി കെടന്നു കറങ്ങാനും തുടങ്ങി. രണ്ടുപേരും പേടിച്ചു വിറക്കാന്‍ തുടങ്ങി. ഇത് കണ്ടിട്ട് ഓടി വന്ന സുഹൃത്ത്‌ തുഴക്കാരനെയും വിളിച്ചു ഓടി വന്നു.അങ്ങേരു നീന്തി വന്നുവഞ്ചിയില്‍ കേറി കരക്കടുപ്പിച്ചു ഇനിയെന്ത് എന്നറിയാതെ ഭയ്യന്നു വിറച്ചു എങ്ങിനെയോ ഞങ്ങള്‍ വഞ്ചിയില്‍  നിന്നും  ചാടിയിറങ്ങി.

പിന്നെ അവന്‍റെ വീട്ടുകാര് കാണാതെ ഒരു ഓട്ടമായിരുന്നു വീട്ടിലീക്ക്. പക്ഷെ ഞങ്ങള്‍ വീട്ടിലെത്തുമ്പോഴേക്കും എങ്ങിനെയോ ന്യൂസ്‌ വീട്ടിലെത്തിയിരുന്നു . വീടിന്റെ മുംബിലെതിയപ്പോഴാ കാണുന്നെ ഉമ്മയതാ ഒരു വടിയും പിടിച്ചു കാത്തു നില്‍ക്കുന്നു ഇനിയെന്ത് ചെയ്യണം എന്നറിയാതെ മെല്ലെ മുന്നോട്ട് ചെന്നപ്പോഴേക്കും ഉമ്മ അടി തുടങ്ങി. പിന്നെ കരഞ്ഞുകൊണ്ട്‌ ഒരോട്ടമായിരുന്നു. അന്ന് കീറ്റ്യ അടിയുടെ വേദന ഇന്നും നല്ല പോലെ ഓര്‍മയുണ്ട്. വല്ലാത്ത ഒരു ദിവസം തന്നെയായിരുന്നു അത്… ആലോചിക്കാന്‍ കൂടി വയ്യ.

ഇതും പറഞ്ഞോണ്ടിരിക്കുമ്പോഴാണ്‌  തൊട്ടപ്പുറത്ത് പള്ളിയില്‍ന്നു ബാങ്ക് വിളി കേള്‍ക്കുന്നത്. അങ്ങിനെ ഞങ്ങള്മെല്ലേ പള്ളിയിലീക്ക് നീങ്ങി…

Advertisements

7 thoughts on “ഓര്‍മയിലെ ഒരു വഞ്ചിക്കഥ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s